തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിൽ (KSRTC pay revision) അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. നാളെ അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കും.
ശമ്പള പരിഷ്കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യൂണിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ നൽകുന്ന സൂചന. ആവശ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe