ന്യൂഡല്‍ഹി: ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ പരാജയം ( BJPs bypoll defeat) കര്‍ഷക സമരത്തിന്റെ പ്രതിഫലനമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. ബിജെപിയുടെ തോല്‍വി കര്‍ഷക സമരത്തിന്റെ വിജയമാണെന്ന് ടികായത് (Rakesh Tikait)പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ബലം പ്രയോഗിച്ച് കീഴ്പെടുത്തുകയെന്ന തന്ത്രമാണ് ബിജെപി പ്രയോഗിക്കുന്നത്. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി) സ്ഥാനാര്‍ഥി അഭയ് സിംഗ് ചൗത്താലയുടെ വിജയം കര്‍ഷക സമരത്തിന് ജനങ്ങള്‍ നല്കിയ പിന്തുണയുടെ തെളിവാണ്.
ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമേ മധ്യപ്രദേശിലും ബിജെപിയുടെ ഉരുക്ക് മുഷ്ടി രാഷ്ട്രീയത്തിനെതിരെ കര്‍ഷകര്‍ സമരം ചെയ്യും. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്നാല്‍ ബിജെപി ഇതിലും വലിയ പരാജയങ്ങള്‍ നേരിടേണ്ടി വരുമെന്നും ടികായത് പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe