അഗർത്തല: ത്രിപുരയിൽ നടന്ന വർഗീയ ആക്രമണങ്ങളിൽ നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാറിനോടും പോലീസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് ഉത്തരവ്.
സംഭവത്തിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും 70 പേർക്കെതിരെ കുറ്റപത്രം തയാറാക്കിയെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം പള്ളി തകർക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളുടെ പേരിലടക്കമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തൃണമൂലിന്റെ രാജ്യസഭ എം.പി സുഷ്മിത ദേവിനെതിരെ നടന്ന ആക്രമണവും മസ്ജിദിന് തീയിട്ട നോർത്ത് ത്രിപുര ജില്ലയിൽ പനിസാഗർ ബ്ലോക്കിൽ മതന്യൂനപക്ഷത്തിനെതിരെ നടന്ന അതിക്രമവും സാകേത് ഗോഖലെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയാണ് അതിക്രമങ്ങൾക്ക് പിറകിലെന്ന് ആരോപിക്കപ്പെടുന്നതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
നേരത്തെ, വർഗീയ ആക്രമണങ്ങളിൽ ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തിരുന്നത്. ആക്രമണം അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സർക്കാർ വിശദീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയുമാണ് ത്രിപുര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്കിടെയാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ ത്രിപുരയിൽ അതിക്രമമുണ്ടായത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe