ജയറാം, മീര ജാസ്മിൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ജയറാം ജോയിൻ ചെയ്ത നിമിഷങ്ങളും മറ്റ് വിശേഷങ്ങളും കോർത്തിണക്കിയ ലൊക്കേഷൻ വിഡിയോ ശ്രദ്ധേയമാകുന്നു.
ഏഴ് വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe