ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ (ഇവി) രജിസ്‌ട്രേഷൻ ദൽഹിയിൽ കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ അവ വാങ്ങുന്നതിനുള്ള സബ്‌സിഡി ദൽഹി സർക്കാർ പിൻവലിച്ചത്.കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച സംസ്ഥാന ഇവി പോളിസി അനുസരിച്ച്, സംസ്ഥാനത്ത് ആദ്യം വാങ്ങുന്ന ആയിരം ഇലക്‌ട്രിക് കാറുകൾക്കാണ് സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നത്.
ഡൽഹി സർക്കാരിന്റെ വൈദ്യുത വാഹന നയത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു ഇത്. ഈ പദ്ധതി ഇനി നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ദൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
ഈ വാഹനങ്ങളുടെ റോഡ് നികുതി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന മറ്റ് ഇലക്‌ട്രിക് വാഹനങ്ങൾക്ക്, സബ്‌സിഡി തുക ഒരു കെഡബ്ല്യുഎച്ച് ബാറ്ററി കപ്പാസിറ്റിക്ക് 5000 രൂപയാണ്. പരമാവധി ആനുകൂല്യം 30,000 രൂപയും.
കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച സംസ്ഥാന ഇവി പോളിസി അനുസരിച്ച്, സംസ്ഥാനത്ത് ആദ്യം വാങ്ങുന്ന ആയിരം ഇലക്‌ട്രിക് കാറുകൾക്കാണ് സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നത്. ഇവി കാറുകൾക്ക് ഒരു കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 10,000 രൂപ വെച്ചാണ് സബ്‌സിഡി നിശ്ചയിച്ചത്. ഒരു വാഹനത്തിന് മൊത്തം ആനുകൂല്യം 1.5 ലക്ഷം രൂപയായും പരിമിതപ്പെടുത്തിയിരുന്നു.
ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1.5 ലക്ഷം വാഹനങ്ങളിൽ 7,869 വാഹനങ്ങളും ഇലക്‌ട്രിക് ആണ്. മൊത്തം വാഹനങ്ങളുടെ ഏഴ് ശതമാനമാണിത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 22,805 ഇലക്‌ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടെ ദൽഹിയുടെ മൊത്തം ഇവി രജിസ്‌ട്രേഷൻ 31,000 ആയി.
യഥാർത്ഥത്തിൽ ഇവി കാറുകൾ വാങ്ങുന്നവർക്ക് സബ്‌സിഡിയുടെ ആവശ്യമില്ല. കാരണം ഒരു വാഹനത്തിന് ഏകദേശം 15 ലക്ഷം രൂപ കൊടുക്കാൻ കഴിയുന്നവർക്ക് സബ്‌സിഡി കൂടാതെ ഒന്നോ രണ്ടോ ലക്ഷം രൂപ കൂടുതലാണെങ്കിൽ അതവർക്ക് വല്യ കാര്യമല്ല. സബ്‌സിഡി ഏറ്റവും ആവശ്യമുള്ളവർക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓട്ടോ ഡ്രൈവർമാർ, ഇരുചക്രവാഹന ഉടമകൾ, ഡെലിവറി പങ്കാളികൾ തുടങ്ങിയവർക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുന്നത്.- മന്ത്രി പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe