റിയാദ്:ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയിൽ ചെറുവിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകൾ കാണിക്കും.
കാലഭേദമേന്യെ വർഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനൽ ഈയ്യിടെ പുറത്തിറങ്ങിയ “ആർക്കിടെക്‌സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തിൽ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുകയെന്ന് കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe