കണ്ണൂർ: കണ്ണൂര്‍ നാലുവയലില്‍ ചികില്‍സകിട്ടാതെ കുട്ടി മരിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവും മന്ത്രവാദം നടത്തിയ ബന്ധുവുമാണ് പിടിയിലായത്. പനി ബാധിച്ച 11കാരി ഫാത്തിമയെ ചികില്‍സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. കുട്ടിക്ക് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇരുവര്‍ക്കെതിരെ കേസെടുത്തു. കുട്ടിയുടെ മറ്റൊരു ബന്ധുനല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇതേ കുടുംബത്തില്‍ മുന്‍പ് നടന്ന മൂന്ന് ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എം സി അബ്ദുല്‍ സത്താറിൻ്റെയും സാബിറയുടെയും മകള്‍ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പൊലീസില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അറയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe