കൊച്ചി: പുതുപ്രതീക്ഷയോടെ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യകോച്ച് ഇവാൻ വുകോമനോവിച്ചിെൻറ കീഴിൽ പരിശീലിക്കുന്ന ടീം നവംബർ 19ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ എ.ടി.കെ മോഹൻ ബഗാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ 16 താരങ്ങൾ ഇത്തവണയും ഇടം നേടി. ക്യാപ്റ്റനെ പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ഏതാനും സീസണുകളിലായുള്ള മോശം പ്രകടനത്തിൻറെ ദുഷ്പേര് മാറ്റാമെന്ന പ്രതീക്ഷയിലാണ് കൊമ്പൻമാർ കളത്തിലിറങ്ങുന്നത്.
ടീം അംഗങ്ങൾ: ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, പ്രഭ്സുഖൻ സിങ് ഗിൽ, മുഹീത് ഷബീർ, സചിൻ സുരേഷ്. ഡിഫൻഡർമാർ: സന്ദീപ് സിങ്, നിഷു കുമാർ, അബ്ദുൽ ഹക്കു, ഹോർമിപം റുയ്വ, വി. ബിജോയ്, എനെസ് സിപോവിച്ച്, മാർക്കോ ലെസ്കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിൻ, ജെസ്സെൽ കർനെയ്റോ. മിഡ്ഫീൽഡർമാർ: ജീക്സൺ സിങ്, ഹർമൻജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്സൺ സിങ്, ലാൽതതംഗ ഖൗൾഹിങ്, കെ. പ്രശാന്ത്, വിൻസി ബരേറ്റോ, സഹൽ അബ്ദുൽസമദ്, സെയ്ത്യാസെൻ സിങ്, കെ.പി. രാഹുൽ, അഡ്രിയാൻ ലൂന. സ്ട്രൈക്കർമാർ: ചെഞ്ചോ ഗിൽറ്റ്ഷെൻ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്ക്വസ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe