ഷാർജ: അക്ഷരങ്ങളുടെ വെളിച്ചവും വാക്കുകളുടെ സുഗന്ധവും നിറഞ്ഞൊഴുകുകയാണ് ഷാർജ അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ. 11 ദിവസം നീളുന്ന പുസ്തകോത്സവത്തിനായി ആധുനിക സുരക്ഷാ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ ഇന്ത്യൻ പവലിയനിൽ േശ്രഷ്ഠ മലയാളം നിറഞ്ഞൊഴുകുകയാണ്. പവലിയനുകളുടെ നിർമാണങ്ങളെല്ലാം പൂർത്തിയായി പുസ്തകങ്ങൾ നിരത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരും പ്രസാധകരുമെല്ലാം എത്തിക്കഴിഞ്ഞിട്ടുണ്ട്. നേരിട്ടുള്ള സന്ദർശനത്തിന് നിബന്ധനകൾ ഒന്നും ഇല്ലാത്തത് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കും.
ഉത്സവനഗരിയിലേക്കുള്ള പ്രധാന വഴി ദുബൈ, ഷാർജ ഹൈവേയായ അൽ ഇത്തിഹാദ് റോഡാണ്. അല്‍ഖാൻ, അൽ നഹ്ദ റോഡുകളും ഉപയോഗിക്കാവുന്നതാണ്. അജ്മാനിൽനിന്ന് റോളവഴി വരുന്ന അൽ അറൂബ റോഡിലൂടെയും ഇവിടെ എത്താം. ബുഹൈറ കോർണിഷ്, മീന റോഡിലൂടെയും എത്താം. എന്നാൽ, ബുഹൈറ റോഡിനെ അൽ ഇന്തിനഫാദ (ലുലുവിന് മുന്നിലൂടെ പോകുന്ന റോഡ്) റോഡ് വഴി അൽ ഖാൻ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഒരുകാരണവശാലും ഉപയോഗിക്കരുത്, 400 ദിർഹമാണ് പിഴ.
ദുബൈ മെട്രോയിലും ഇൻറർസിറ്റി ബസിലും ഇവിടെ എത്താം. അൽ ഗുബൈബ, കറാമ, സത് വ, ഇത്തിഹാദ്, റാഷിദിയ എന്നിവിടങ്ങളിൽനിന്ന് ഷാർജയിലേക്കുള്ള ബസുകളിൽ വന്ന് അന്സാർമാളിന് സമീപത്ത് ഇറങ്ങി, നടപ്പാലം കടന്നാൽ അൽ താവൂനിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. 301ാം നമ്പർ ബസ് കിട്ടിയില്ലെങ്കിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ദുബൈ അൽ നഹ്ദയിലെ സഹാറ സെൻററിന് സമീപത്തേക്ക് പോകുന്ന എഫ് 24ാം നമ്പർ ബസിൽ കയറുക. സഹാറ സെൻററിന് സമീപത്തിറങ്ങിയാൽ ഷാർജ ടാക്സി ലഭിക്കും. 12 ദിർഹമിന് പൂരപ്പറമ്പിലെത്താം. നോൽ കാർഡാണ് ബസിൽ ഉപയോഗിക്കേണ്ടത്. റെഡ് ലൈനിൽ വരുന്നവരാണെങ്കിൽ എമിറേറ്റ്സ് സ്റ്റേഷനിൽ ഇറങ്ങുക. ഇവിടെ നിന്ന് 24ാം നമ്പർ ബസ് കിട്ടും. അൽ നഹ്ദ ഒന്നിലെ ആദ്യ സ്റ്റോപ്പിൽ ഇറങ്ങി, അൻസാർ മാളിന് സമീപത്തെ നടപ്പാലം കടന്നാൽ അക്ഷരനഗരിയിലെത്താം.
അബൂദബിയിൽ നിന്നാണെങ്കിലോ
അബൂദബിയിൽനിന്ന് പൊതുമേഖല ബസിലാണ് വരുന്നതെങ്കിൽ ഇത്തിഹാദ് റോഡിലെ അന്സാനർ മാളിന് സമീപത്ത് ഇറങ്ങിയാൽ മതി. നടപ്പാലം മുറിച്ചുകടന്നാൽ ആരോടുചോദിച്ചാലും എക്സ്പോ സെൻറർ പറഞ്ഞുതരും.
ഖോർഫ്ക്കാൻ, ഫുജൈറ, കല്‍ബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്ക് ഖോർഫിക്കാനിൽനിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പർ ഷാർജ ബസ് ലഭിക്കും. രാവിലെ 5.45 മുതൽ രാത്രി 11.45വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈൽ സ്റ്റേഷനിലാണ് എത്തുക. ഇവിടെ നിന്ന് ഷാർജയുടെ ഒമ്പതാം നമ്പർ ബസിൽ കയറിയാൽ എക്സ്പോ സെൻററിന് മുന്നിൽ ഇറങ്ങാം. അജ്മാനിൽനിന്ന് ബസ് നമ്പർ 112, ഹംറിയ ഫ്രീസോൺ ഭാഗത്ത് നിന്ന് നമ്പർ 114, റാസൽഖൈമയിൽനിന്ന് 115, ഹത്തയിൽനിന്ന് റൂട്ട് നമ്പർ 16 എന്നിവയാണ് സർവിസ് നടത്തുന്നത്. മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാർജയിലെത്തുന്നുണ്ട്. രാത്രി 11വരെ ഇത് ലഭിക്കും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe