തിരുവനന്തപുരം; സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണത്തിനായി വികസിപ്പിച്ച ആറ് സോഫ്റ്റ്വെയറുകളും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കാലുള്ള ‘അക്ഷി’ പദപ്രശ്ന പസിൽ ഉപകരണവും മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിന് സമർപ്പിച്ചു.
വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഐ റ്റി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകി നിർവ്വഹിച്ചു. ഐസിഫോസിന്റെ സഹായ സാങ്കേതികവിദ്യ (Assistive Technology) വിഭാഗം കാഴ്ച പരിമിതർക്കായി വികസിപ്പിച്ചെടുത്ത ‘അക്ഷി’ (AKSHI – Adaptive Knowledge Stimulation Helping Idea) എന്ന പദപ്രശ്ന ഉപകരണം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായ ആബ്ദുൾ ഹക്കീം കെ എം ന് മുഖ്യമന്ത്രി കൈമാറി. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ധൃതി (ദ്വിഭാഷാ ഒ സി ആർ), പദകോശം, മലയാള രൂപിമാപഗ്രഥനി, മലയാള സമൂഹമാധ്യമദത്ത വിശകലനം, മലയാള വാക്യ സംഗ്രഹം, മലയാളം അക്ഷരപരിശോധിനി, ആസ്‌കി-യൂണികോഡ് കൺവേർട്ടർ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ പോർട്ടലിന്റെ (malayalam.icfoss.org) പ്രകാശനവും നടന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe