തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ (marakkar arabikadalinte simham)തീയേറ്ററുകളിലെത്തിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടും. ഇതിന്‍റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ തീയേറ്ററുടമകളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ബുധനാഴ്ച ചര്‍ച്ച നടത്തും.
ഇരുകൂട്ടര്‍ക്കും നഷ്ടമില്ലാതെ പരിഹരിക്കാനാണ് ശ്രമം. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവരെ തീയേറ്ററില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യത്തിലും ബുധനാഴ്ച തീരുമാനമുണ്ടായേക്കും. കോവിഡ് അവലോക യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
മരയ്ക്കാര്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാവും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അഡ്വാന്‍സ് തുകയായി മരയ്ക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫിയോക് ചില തടസങ്ങള്‍ ഉന്നയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്നാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി കരാറിലെത്തിയതായും ഡയറക്റ്റ് ഒടിടി റിലീസ് ആയിരുക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe