ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും (Prime Minister Narendra Modi) ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും (Naftali Bennett) ചൊവ്വാഴ്ച കൂടികാഴ്ച നടത്തി. ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ (COP26 climate summit) ഉച്ചകോടിയില്‍ വച്ചാണ് രണ്ട് പ്രധാനമന്ത്രിമാരും കൂടികാഴ്ച നടത്തിയത്. തന്‍റെ പാര്‍ട്ടിയില്‍ ചേരാന്‍ നരേന്ദ്ര മോദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ക്ഷണിച്ചു.
‘നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്‍റെ പാര്‍ട്ടിയില്‍ ചേരാമോ’- എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോ ഇസ്രായേലി മാധ്യമങ്ങള്‍ പങ്കുവെച്ചു. പാര്‍ട്ടിയില്‍ ചേരുവാനുള്ള ക്ഷണത്തിന് ഒരു ചിരിയിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ടത്.
#NewsAlert | #Glasgow: Israeli PM @naftalibennett calls ‘PM @narendramodi a popular person’. Bennett tells PM #Modi that ‘come, join my party’.
Megha Prasad with details & analysis. pic.twitter.com/hZcb2HvcqB
— TIMES NOW (@TimesNow) November 2, 2021
‘താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്കാരങ്ങളായ ഇന്ത്യന്‍ സംസ്കാരവും, ജൂത സംസ്കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്’- ഇസ്രയേല്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നെഫ്താലി ബെന്നറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രി ആയ ശേഷം മോദിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഹൈ-ടെക്‌നോളജി, നവീകരണം മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe