തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ലഹരി ഉപയോഗം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മദ്യം കുടിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് ഉപയോഗിച്ചിട്ടായിരിക്കും അയാള്‍ വന്നതെന്നും രാഹുല്‍ ആരോപിച്ചു. ഒരു സ്വകാര്യ വാര്‍ത്ത ചര്‍ച്ചയ്ക്കിടെയാണ് ചര്‍ച്ചയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
‘ലഹരിയുപയോഗിച്ചവരെ പോലെയാണ് അദ്ദേഹം സമരത്തിലേക്ക് കയറിവന്ന് തെറി വിളിക്കുകയും വനിത പ്രവര്‍ത്തകരെ അടക്കം അധിക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തത്. അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് മാത്രമാണ് പരിശോധനയില്‍ തെളിഞ്ഞത്. ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞിട്ടില്ല. മദ്യം കുടിച്ചിരുന്നില്ലെങ്കില്‍ കഞ്ചാവ് ഉപയോഗിച്ചിട്ടായിരിക്കും അയാള്‍ വന്നത്. സിനിമ മേഖലയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുമെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.”- രാഹുല്‍ പറഞ്ഞു.
ലഹരി ഉപയോഗിച്ചതുപോലെ ഒരാള്‍ പെരുമാറുമ്പോള്‍ സാധാരണയായി പറയുന്നതാണ് മദ്യപിച്ചുകാണുമെന്ന്. ജോജു മദ്യപിച്ചിട്ടില്ലെങ്കില്‍ കഞ്ചാവ് അടിച്ചുകാണും, ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെ. അതിനുള്ള സംവിധാനം ഈ നാട്ടിലുണ്ട്. . ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ലഹരിക്ക് അടിമപ്പെട്ടാണ് ജോജു ജോര്‍ജ് വന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജോജു ജോര്‍ജ് മദ്യത്തിനപ്പുറം എന്തെങ്കിലും ഉപയോഗിച്ചെങ്കില്‍ അന്വേഷിക്കണമെന്നും ഷിയാസ് പറഞ്ഞു.
ഇന്ധനവില വര്‍ധനവിനെതിരായി കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ ജോജു ജോര്‍ജിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ജോജു മദ്യപിച്ചെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിച്ചെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടെ ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
അതേസമയം, ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഐഎന്‍ടിയുസി കണ്‍വീനറാണ് ജോസഫ്. ഇയാള്‍ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്നു. സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. ജോസഫിന്റെ വലത് കൈയില്‍ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകര്‍ത്തപ്പോളുണ്ടായതെന്നാണ് പൊലീസ് നിഗമനം. അതേസമയം, അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe