കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സൈനിക ആശുപത്രിക്ക് സമീപം ഇരട്ട സ്ഫോടനവും വെടിവയ്പും. നഗരത്തിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സർദാർ മുഹമ്മദ് ദൗദ് ഖാൻ സമീപമാണ് സ്ഫോടനമുണ്ടായത്. 19 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം.
സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചതായി താലിബാന് വക്താക്കള്‍ അറിയിച്ചു. സ്ഫോടനത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
അഫ്ഗാനില്‍ പാശ്ചാത്യ സര്‍ക്കാരിനെ പുറത്താക്കി സമാധാനം കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ട് അധികാരം പിടിച്ചെടുത്ത താലിബാന് ഇപ്പോള്‍ നിരന്തരം ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. മിക്ക ആക്രമണങ്ങള്‍ക്ക് പിന്നിലും ഐസിസ് ഖൊറേസാന്‍ ആണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe