ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച കാര്യവും അമരീന്ദർ അറിയിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു. പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അമരീന്ദർ പറഞ്ഞു.
ഇപ്പോൾ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഔദ്യോഗികമായി കോൺഗ്രസിൽ നിന്നുള്ള രാജിയും.പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാർട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നവ്ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe