ഷവോമിയുടെ പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ കൂടി ചൈന വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .
ഈ സ്മാര്‍ട്ട് ഫോണുകള്‍ 5ജി സപ്പോര്‍ട്ടില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന മൂന്ന് 5ജി പ്രോസ്സസറുകളില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ്.
ഈ ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം…
ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി
ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ,ഇവയുടെ മീഡിയ ടെക് ഡയമെൻസിറ്റി 810 പോസ്റ്ററുകളിലായാണ് പ്രവര്‍ത്തനം നടക്കുന്നത് . 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്.
ഡ്യൂവല്‍ പിന് ക്യാമറകളിലാണ് ഷവോമി ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ ഡ്യൂവല്‍ പിന് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ലഭിക്കും. ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്.
വില നോക്കുകയാണെങ്കില്‍ ഈ 5ജി ഫോണുകള്‍ക്ക് CNY 1,199 ആണ് ആരംഭത്തിൽ വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .
ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി
ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ 6.7 ഇഞ്ചിന്റെ അമലോഡ്, ഈ ഫോണുകള്‍ ഒക്ട -കോർ മീഡിയ ടെക് ഡയമെൻസിറ്റി 920പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .മറ്റുള്ളവ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്
ക്വാഡ് പിന് ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിന് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000എംഎഎച് ന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ ഈ 5ജി ഫോണുകള്‍ക്ക് സിഎൻവൈ 1,599 ആണ് ആരംഭ വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 18700 രൂപയ്ക്ക് അടുത്തുവരും .
ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ വില നോക്കുകയാണെങ്കില്‍ സിഎൻവൈ 1,899 ആണ് ആരംഭ വില വരുന്നത് .ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്താല്‍ ഏകദേശം 22000 രൂപയ്ക്ക് അടുത്തുവരും. .
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe