യുഎസ്: കഴിഞ്ഞ ദിവസമാണ് ഫേസ്ബുക് കമ്പനി പേര് മാറ്റിയത്. ഇതിന് പിറകെ വിവാദങ്ങളിലകപ്പെട്ടിരിക്കുകയാണ് ഉടമയായ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. മെറ്റ എന്ന പുതിയ പേരിന് സുക്കര്‍ ബര്‍ഗ് നല്കിയ ലോഗോ മറ്റൊരു ജര്‍മ്മന്‍ കമ്പനിയുടേതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജര്‍മന്‍ മൈഗ്രേന് ആപ്പായ ‘എം സെന്‍സ് മൈഗ്രേന്’ എന്നതിന്റെ ലോഗോക്ക് സമാനമാണ് മെറ്റ ലോഗോ.
ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്റ്റാര്‍ട്ട് അപ്പാണ് എം സെന്‍സ് മൈഗ്രേന്. തലവേദന, മൈഗ്രേന് തുടങ്ങിയവകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. 2016ലാണ് എം സെന്‍സിന്റെ രൂപീകരണം.
‘ഞങ്ങളുടെ മൈഗ്രേന് ആപ്പില്‍നിന്ന് ഫേസ്ബുക്ക് പ്രചോദനം ഉള്‍ക്കൊണ്ട് ലോഗോ നിര്‍മിച്ചതില്‍ അഭിമാനംകൊള്ളുന്നു. ഒരുപക്ഷേ അവര്‍ ഞങ്ങളുടെ ഡേറ്റ സ്വകാര്യത നടപടിക്രമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടേക്കാം’, എം സെന്‍സ് ട്വീറ്റ് ചെയ്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe