തിരുവനന്തപുരം: ഒന്നരവര്‍ഷത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. 42 ലക്ഷം കുട്ടികളാണ് സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചെത്തിയത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രവേശനോത്സവത്തിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്ക വേണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിക് റൂം ഉൾപ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് കാലത്ത് സ്കൂളുകള്‍ തുറന്നത്. എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിപുലമായി പരിപാടികള്‍ ഒരുക്കിയിരുന്നു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള മാർഗരേഖ പൂർണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരൽ മാത്രമാണ് ഏക പ്രവർത്തനം. 2400 തെർമൽ സ്കാനറുകളാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും. ഈ മാസം 15 മുതൽ 8 ഉം 9 ഉം പ്ലസ് വൺ ക്ലാസുകളും തുടങ്ങും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















