കൊച്ചി: കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.
മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് രാവിലെ 9.15നും ബാനസവാടി–കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ–എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്‌ഷനിൽ എത്തും. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്‌ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂർ–കോട്ടയം എക്സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെൽവേലി–പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















