തിരുവനന്തപുരം: ജാതി വിവേചനം കാരണം കഴിഞ്ഞ പത്തു വർഷമായി ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരവുമായി മഹാത്മ ഗാന്ധി സർവ്വകലാശാല വിദ്യാര്‍ത്ഥിനി. നാനോ മെഡിസിനിൽ റിസർച്ച് ചെയ്യുന്ന ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനൻ ആണ് എം.ജി സർവ്വകലാശാല കവാടത്തിന് മുൻപിൽ നിരാഹാര സമരം നടത്തുന്നത്.
പഠനോപകരണങ്ങൾ നൽകാതെ ഇരിക്കുക, പബ്ലിക് ആയി അധിക്ഷേപിക്കുക, തീസിസ് കറക്റ്റ് ചെയ്ത് കൊടുക്കാതെ ഇരിക്കുക തുടങ്ങിയ ഗുരുതരമായ വിവേചനങ്ങളാണ് പി.എച്.ഡി ഗൈഡ് ആയ നന്ദകുമാർ കളരിക്കൽ ദീപ പി. മോഹനനോട് ചെയ്തതെന്നാണ് ആരോപണം.
SC/ST കമ്മീഷനും ഹൈക്കോടതിയും ദീപ പി. മോഹനന് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് നിർദേശിച്ചിട്ടും തന്റെ വിവേചന അധികാരം ഉപയോഗിച്ചുകൊണ്ട് ജാതീയത വെച്ചു പുലർത്തുന്ന ഗൈഡ് നന്ദകുമാർ പ്രതികാരമെന്നോണം യാതൊന്നും ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നും പറയുന്നു.
നിരാഹാര സമരം തന്‍റെ ആരോഗ്യസ്ഥിതിയെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും തനിക്ക് മരണം പോലും സംഭവിക്കാമെന്നും ദീപ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdeepa.pmohanan%2Fposts%2F4051217794982942&show_text=true&width=500
അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് താൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം തനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കുമെന്നും ദീപ പറഞ്ഞു.
നീതി ലഭിയ്ക്കാതെ താന്‍ ഈ സമരത്തിൽ നിന്നും പിന്മാറില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















