ചെന്നൈ: ശസ്ത്രക്രിയ നടത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്തിനെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിൽ ചെന്ന് സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി. തുടർന്ന് ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുമായി ഹൃസ്വ ചർച്ച നടത്തി. സംസ്ഥാന ആരോഗ്യ മന്ത്രി എം.സുബ്രമണ്യവും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു.
ഈ മാസം 28നാണ് തലക്കറക്കത്തെ തുടർന്ന് ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ എന്നതലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന പ്രക്രിയയാണ് നടത്തിയത്.
കഴുത്തിെൻറ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത് അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ് സൂചന.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















