തിരുവനന്തപുരം: വെള്ളയമ്പലം-ശാസ്‌തമംഗലം റോഡിൽ തടികയറ്റിവന്ന ലോറി(Lorry) റോഡിലെ കുഴിയിൽ താഴ്ന്നു. ഇന്നലെ വൈകിട്ട് എട്ടോടെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം (lorry accident).
കാട്ടാക്കടയിൽ നിന്ന് റബർ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡിലെ മധ്യഭാഗത്തെ കുഴിയിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു.
ലോറിയുടെ പിൻചക്രം കുഴിയിൽപ്പെട്ടതോടെ ഇടതുവശത്തേക്ക് ലോറി ചരിഞ്ഞു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി പൂർണമായും മറിയാതിരിക്കാൻ വടം ഉപയോഗിച്ച് മരത്തിലും റിക്കവറി വാഹനത്തിലും കെട്ടി.പിന്നീട് ലോറിയിൽ നിന്ന് തടി പൂർണമായും മാറ്റിയ ശേഷം റിക്കവറി വാൻ ഉപയോഗിച്ചാണ് ലോറി ഉയർത്തുകയായിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















