കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേർ പിടിയിൽ. കസ്റ്റംസ് പ്രിവൻറീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായവർ സ്വർണക്കടത്ത് ക്യാരിയർമാരാണ്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. വടക്കൻ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ വാസന്ത കേശൻറെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















