കൊച്ചി: പന്തീരാങ്കാവ് അലൻ, ത്വാഹ കേസിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഎപിഎ നിയമം ദുരുപയോഗം ചെയ്‌തെന്ന് വി ഡി സതീശൻ ആരോപിച്ചു.അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എന്റെ വീട്ടിലും ഉണ്ട്. യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് സ്ത്രീ വിരുദ്ധ പൊലീസ് ആയി മാറി. സ്ത്രീകളോട് മോശമായി പെരുമാറാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സതീശൻ ചോദിച്ചു.
അതേസമയം യുഎപിഎയില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ത്വാഹ ഫസല്‍ രംഗത്തു വന്നു . ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനവും കുടുംബം പുലര്‍ത്താനുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി തന്റെ ശ്രമമെന്നും താഹ ഫസല്‍ പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe:

















