ദുബായ്: ദീർഘ നാളുകൾക്ക് ശേഷം ഡേവിഡ് വാർണർ ഫോമിലേക്ക് തിരികെയെത്തിയ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം.
ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഓസീസ് 17 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ് ഓസീസിനായി തിളങ്ങിയത്. 42 പന്തുകൾ നേരിട്ട വാർണർ 10 ഫോറടക്കം 65 റൺസെടുത്തു. വ്യക്തിഹത സ്‌കോർ 18-ൽ നിൽക്കേ ദുഷ്മാന്ദ ചമീരയുടെ ബൗളിങ്ങിൽ വാർണർ നൽകിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പർ കുശാൽ പെരേര നിലത്തിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.
155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാർണർ – ആരോൺ ഫിഞ്ച് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
23 പന്തിൽ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 37 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി ഷാനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ (5) പെട്ടെന്ന് മടങ്ങി. എന്നാൽ പിന്നീടെത്തിയ സ്റ്റീവ് സ്മിത്ത് നിലുറപ്പിച്ചതോടെ ഓസീസ് മത്സരം സ്വന്തമാക്കുകയായിരുന്നു. വാർണർ 15-ാം ഓവറിൽ മടങ്ങി. തുടർന്നെത്തിയ മാർക്കസ് സ്‌റ്റോയ്‌നിസ് തകർത്തടിച്ച് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















