അഗർത്തല: ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ ഒരാഴ്ചയായി അരങ്ങേറുന്ന അതിക്രമങ്ങൾക്ക് പൊലീസിൻറെയും ഭരണകൂടത്തിൻറെയും പൂർണ സഹകരണമെന്ന് ആരോപണം. ഊരിപ്പിടിച്ച വാളുകളും മാരകായുധങ്ങളുമായി കടുത്ത മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്. ഇത് തടയാൻ ഭരണകൂടമോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയില്ല. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ ശേഷം ഇന്നലെയാണ് ധർമനഗർ ജില്ലയിൽ നിേരാധനാജ്ഞ ഏർപ്പെടുത്തിയത്. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും അപകടകരമായ മൗനമാണ് പുലർത്തിയതെന്നും പരക്കെ ആക്ഷേപമുണ്ട്.
മുസ്‌ലിം പള്ളികളും വ്യാപാരികൾ, അഭിഭാഷകർ, നേതാക്കൾ എന്നിവരുടെ വീടുകളുമാണ് കൂടുതലും ലക്ഷ്യമിട്ടത്. പല വീടുകളും പൂർണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു .മുസ്‌ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുസ്‌ലിം സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമണം നടത്തിയത്.
This video from Eastern Mojo. Hindu nationalists torch Muslim houses, mosques, take rallies chanting ‘Jai Shri Ram’ ,vandalise Muslim businesses in #Tripura . If this hate that has engulfed the entire nation is not a precursor to a genocide, I do not know what is #TRIPURAMUSLIMS pic.twitter.com/xyZ1wZEWPh
— Rana Ayyub (@RanaAyyub) October 27, 2021
null
















