മുംബൈ: ലഹരിമരുന്നുകേസില്‍ ആര്യന് ഖാന് ജാമ്യം(Aryan Khan). ബോംബെ ഹൈക്കോടതിയാണ് ആര്യന് ഖാന് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ്‍മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചു. 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ആര്യൻ ഖാൻ ജാമ്യം ലഭിച്ചത്.
ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന് ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോഹ്തഗി പറഞ്ഞു. ആര്യൻ്റെ പക്കലില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെയാണ് അറസ്റ്റു ചെയ്തതും ജാമ്യം നിഷേധിച്ചതുമെന്ന് റോഹ്തഗി പറഞ്ഞു.
നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങ് ആര്യന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ആര്യന് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി വാദിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിനും നടി മൂണ്‍മൂണ്‍ ധമേച്ചയ്ക്കും(Munmun Dhamecha) മറ്റുള്ള കുറ്റാരോപിതര്‍ക്കുമൊപ്പം ആര്യന്‍ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്.
അതേസമയം, ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെ കരുവാക്കി ഷാറൂഖ് ഖാനില്‍(Shah Rukh Khan) നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡിറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ മുംബൈ പോലീസിന്റെ അന്വേഷണം. അന്വേഷണത്തിനെതിരെ വാങ്കഡെ മുംബൈ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഇതിനിടെ കിരണ്‍ ഗോസാവിയെ 2018ലെ തട്ടിപ്പ് കേസില്‍ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
ആര്യന് ഖാന് പ്രതിയായ ലഹരി മരുന്ന് കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ സാക്ഷിയാണ് സ്വതന്ത്ര കുറ്റാന്വേഷകനായ കിരണ്‍ ഗോസാവി. എന്‍സിബി കസ്റ്റഡിയിലിരിക്കെ ആര്യന് ഖാനൊപ്പം കിരണ്‍ ഗോസാവിയെടുത്ത ഫോട്ടോയും കസ്റ്റഡിയിലെടുത്ത പ്രതികളെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്‍സിബിയുമായി അടുത്ത ബന്ധമുള്ള കിരണ്‍ ഗോസാവി ഷാറൂഖാന്റെ മാനേജരെ കണ്ട് പതിനെട്ട് കോടി ആവശ്യപ്പെട്ടുവെന്നാണ് ഗോസാവിയുടെ ഡ്രൈവറും ബോഡി ഗാര്‍ഡുമായ പ്രഭാകര്‍ സെയിൽ ഉന്നയിക്കുന്നത്.
ആവശ്യപ്പെട്ട പതിനെട്ട് കോടിയില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കാണെന്ന് കിരണ്‍ ഗോസാവി ഫോണില്‍ പറയുന്നത് കേട്ടുവെന്ന് പ്രഭാകര്‍ സെയില്‍ പറയുന്നു. ഇതിൽ എന്‍സിബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിക്കുകയും സമീര്‍ വാങ്കഡെയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുംബൈ പോലീസിലെ എസിപി ദിലിപ് സാവന്തിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. അറസ്റ്റിന് മൂന്ന് ദിവസം മുമ്പ് അറിയിക്കണമെന്നാണ് കോടതി നിർദേശം. ഇതിനിടെയാണ് മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കിരണ്‍ ഗോസാവിയെ പുണെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കുടുംബത്തെ അപമാനിക്കുകയാണെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചു. സമീര്വാങ്കഡെയുടെ സഹോദരി നല്കിയ സമാന പരാതി പരിശോധിക്കാന്‍ ദേശീയ വനിത കമ്മീഷന് മഹാരാഷ്ട്ര ഡിജിപിക്ക് നിര്‍ദേശം നല്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















