തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ(Mullaperiyar Dam) ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് കേരള
സർക്കാർ ഉൾപ്പെടെ ഹർജിക്കാർ സുപ്രിംകോടതിയിൽ(Supreme Court of India). ഡാമിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരള
സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാവും. ജനം പരിഭ്രാന്തിയില്‍ ആണ്. ഉടന്‍ ഇടപെടമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ വാദത്തെ തമിഴ്‌നാട് എതിര്‍ത്തു.
ഡാമിലെ ജലനിരപ്പ് 139 ആയി നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി നിർദേശം നൽകി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികൾ മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.
മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ക്യാമ്പെയ്‌നാണ് ഉയർന്നിരിക്കുന്നത്. ഒരു ഡാമിൻ്റെ സ്വാഭാവിക കാലാവധി 50 വർഷമാണെന്നിരിക്കെ മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ട് 126 വർഷമായി. അണക്കെട്ടിൻ്റെ ബലക്ഷയത്തെ തുടർന്ന് ഡികമ്മിഷൻ നീക്കം നടന്നെങ്കിലും തമിഴ്‌നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തർക്കം തുടരുകയാണ്.
അതേസമയം, കേരളം തമിഴ്നാടുമായും മേല്‍നോട്ടസമിതിയുമായും ചര്‍ച്ച നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണിത്. മേൽനോട്ട സമിതിയോട് തീരുമാനം എടുക്കാൻ നിർദ്ദേശിച്ചു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















