ന്യൂഡല്‍ഹി: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ് ഒതുക്കിതീർക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എൻ.സി.ബി ആരോപിച്ചു.
18 കോടി രൂപ എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡെ വാങ്ങിയെന്നായിരുന്നു ആരോപണം. സമീർ വാംഖഡെയും ആരോപണങ്ങൾ നിഷേധിച്ചു. കേസിൽ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഉചിതമായ മറുപടി നൽകുമെന്നും സമീർ വാംഖഡെ പറഞ്ഞു.
കെ.പി ഗോസാവിയുടെ ബോഡിഗാർഡായ പ്രഭാകർ സെയിൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. 18 കോടിയുടെ ഇടപാട് സംബന്ധിച്ച് സാം ഡിസൂസയുമായി ഗോസാവി സംസാരിക്കുന്നത് താൻ കേട്ടിരുന്നു. ഇതിൽ എട്ട് കോടി രൂപ സമീർ വാംഖഡെയ്ക്കു നൽകണമെന്നാണ് പറഞ്ഞതെന്നും പ്രഭാകർ സത്യവാങ്മൂലത്തിൽ പറയുന്നു.
തന്നെക്കൊണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. ഈ ആരോപണവും എന്‍സിബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ കുറിച്ച് തങ്ങൾ കേട്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















