തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണം മറികടന്ന് ട്രഷറി വകുപ്പില്‍ ബില്ലുകള്‍ മാറി പണം കൈമാറിയ ട്രഷറി ചീഫ് കോ ഓഡിനേറ്ററെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ധനവകുപ്പിൻ്റെ തീരുമാനം. ട്രഷറി ഡയറക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടായ രഘുനാഥന്‍ ഉണ്ണിത്താനെ മാറ്റാനാണ് ട്രഷറി ഡയറക്ടറോട് ധനവകുപ്പ് ആവശ്യപ്പെട്ടത്.
ട്രഷറി വകുപ്പില്‍ നിശ്ചയിച്ചിരിക്കുന്ന ബില്ലുകളുടെ തുകയേക്കാള്‍ കൂടുതല്‍ ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ധനവകുപ്പിന്‍റെ അനുമതി വാങ്ങി സോഫ്റ്റുവെയറില്‍ മാറ്റം വരുത്തിയാണ് പണം അനുവദിക്കുന്നത്. എന്നാല്‍ ബജറ്റില്‍ പോലും ഉള്‍കൊള്ളിക്കാത്ത തുക അനുമിതിയില്ലാതെ സീനിയര്‍ സൂപ്രണ്ടായ രഘുനാഥന്‍ ഉണ്ണിത്താന്‍ അനുവദിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ട്രഷറിയുടെ പരിധി ഒരു കോടി രൂപയാണ്. ഇതിന്‍റെ ഇരട്ടി തുകയുടെ ബില്ലുകളാണ് അനുമതിയില്ലാതെ മാറി നല്‍കിയത്. സര്‍ക്കാരിന്‍റെ സാമ്പത്തികം മോശമായിതിനെ തുടര്‍ന്ന് നടത്തിയ പരിശോധനിയിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ബില്ലുമാറി നല്‍കിയതായി ശ്രദ്ധയില്‍പെട്ടത്. ഒരു സാങ്കേതിക പരിജ്ഞാനവുമില്ലാത്ത രഘുനാഥന്‍ ഉണ്ണിത്താനെ ചീഫ് കോഡിനേറ്റര്‍ തസ്തികയല്‍ നിയോഗിച്ചത് നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















