തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ ജനന റജിസ്റ്റര്‍ രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ സ്വാകാര്യ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകള്‍ ശേഖരിച്ചു.
അതിനിടെ, പോലീസിനെതിരെ കാണാതായ കുഞ്ഞിൻ്റെ അമ്മ അനുപമ രംഗത്തെത്തി. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്ന് അനുപമ പറഞ്ഞു.
കുട്ടിയെവിടെയെന്ന് അച്ഛന്‍ പറയുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. പോലീസ് മേധാവിയെവരെ അന്ന് സമീപിച്ചിട്ടും നടപടിയുണ്ടായില്ല. സെപ്റ്റംബറില്‍ പുതിയ പോലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.
=============================== വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















