തിരുവനന്തപുരം; സംസ്ഥാനത്ത് കോളജുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്.ഒക്ടോബർ നാലുമുതൽ പി.ജി വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 18 മുതൽ അവശേഷിക്കുന്ന ബിരുദ ക്ലാസുകൾ കൂടി തുടങ്ങാനായിരുന്നു തീരുമാനം.
പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സർക്കാർ ഉത്തരവ്.
ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്താം. അെല്ലങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ/ഒമ്പതര മുതൽ മൂന്നര വരെ/പത്ത് മുതൽ നാലുവരെ സമയക്രമങ്ങളിലൊന്ന് സൗകര്യപൂർവം കോളജ് കൗൺസിലുകൾക്ക് തെരഞ്ഞെടുക്കാം. എൻജിനീയറിങ് കോളജുകളിൽ നിലവിലുള്ള രീതിയിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്താം. 18 വയസ്സ് തികയാത്തതിനാൽ വാക്സിനെടുക്കാൻ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കാം. ഇവരുടെ വീടുകളിലെ 18 വയസ്സിന് മുകളിലുള്ളവർ എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന് ഉറപ്പുവരുത്തണം.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anw

















