മലപ്പുറം: യൂത്ത് ലീഗ്(Youth League) പുതിയ സംസ്ഥാന കമ്മിറ്റിക്ക് അംഗീകാരം. മുനവറലി ശിഹാബ് തങ്ങള്‍(Munavvar Ali Shihab Thangal) പ്രസിഡന്‍റായും ജനറല്‍ സെക്രട്ടറിയായി പി കെ ഫിറോസും(P K Firos) തുടരും. പി ഇസ്മയിലാണ് ട്രഷറര്‍. നാല് പേരെ വീതം വൈസ് പ്രസിഡന്‍റുമാരായും സെക്രട്ടറിമാരുമായും തിരഞ്ഞെടുത്തു. പട്ടികയില്‍ വനിതകളാരും ഇടംപിടിച്ചില്ല.
വനിതാപ്രാതിനിധ്യം അടുത്ത കമ്മറ്റി മുതലുണ്ടാകുമെന്ന് മുസ്ലിം ലീഗ്(Muslim League) നേതൃത്വം അറിയിച്ചു. എംഎസ്എഫ്(MSF) ദേശീയ പ്രസിഡന്‍റ് ആയിരുന്ന ടി പി അഷ്റഫലിയെ പൂര്‍ണമായും തഴഞ്ഞു. മുന്‍ ഹരിത നേതാക്കളെ പരസ്യമായി പിന്തുണച്ചതിനാലാണ് നടപടി.
ബാക്കി പട്ടിക ഇങ്ങനെ:- വൈസ് പ്രസിഡന്റ്: മുജീബ് കാടേരി, അഷ്റഫ് എടനീർ, കെ എ മാഹീൻ, ഫൈസൽ ബാഫഖി തങ്ങൾ. സെക്രട്ടറിമാര്‍: സി.കെ.മുഹമ്മദാലി, നസീർ കാരിയാട്, ജിഷാൻ കോഴിക്കോട്, ഗഫൂർ കോൽക്കളത്തിൽ.
യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇക്കുറി വേണ്ടെന്ന തീരുമാനം കൊക്കൊണ്ടു. 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കി. സീനിയര്‍ വൈസ് പ്രസിഡണ്ട് എന്ന പദവിയും പുതിയ കമ്മിറ്റിയില്‍ ഇല്ല. നജീബ് കാന്തപുരം(Najeeb Kanthapuram) ആയിരുന്നു ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്.

















