കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍(Monson Mavunkal) അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൂന്നു ക്യാമറകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണസംഘം പിടിച്ചെടുത്തു. മോന്‍സൻ്റെ മ്യൂസിയം അടങ്ങുന്ന വീടിന് തൊട്ടടുത്തായിട്ടാണ് അതിഥിമന്ദിരം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
കട്ടിലിനോട് ചേര്‍ന്ന് ദൃശ്യങ്ങള്‍ ലഭിക്കുന്ന വിധത്തിലായിരുന്നു ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ക്യാമറ കണക്ട് ചെയ്തിരുന്ന ഹാര്‍ഡ് ഡിസ്‌കും സിഡിയും കണ്ടെടുത്ത് പരിശോധനയ്ക്കായി സൈബര്‍ വിദഗ്ധര്‍ക്ക് കൈമാറി. ഫൊറന്‍സിക് വിദഗ്ധരും മോന്‍സൻ്റെ വീട്ടില്‍ പരിശോധന നടത്തി. മോന്‍സൻ്റെ വീട്ടിലെ മസാജ് സെന്ററില്‍ ക്യാമറ സ്ഥാപിച്ചിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പല ആളുകളെയും ഒളിക്യാമറയിൽ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ മോന്‍സന്‍ പദ്ധതിയിട്ടിരുന്നതയാണ് ക്രൈംബ്രാഞ്ചിൻ്റെ നിഗമനം. പല പ്രമുഖരുടേയും ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മോന്‍സന്‍ ശേഖരിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു. അതിഥികള്‍ താമസിച്ചിരുന്ന മുറിയിലേക്ക് മോന്‍സന്‍ പെണ്‍കുട്ടികളെ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മോന്‍സന്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതി നല്‍കിയ പെണ്‍കുട്ടിയും അതിഥികളുടെ മുറിയിലേക്ക് പെണ്‍കുട്ടികളെ അയച്ചിരുന്നതായും, ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. രണ്ടു ദിവസം കൊണ്ടാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മോന്‍സൻ്റെയും കൂട്ടാളികളുടെയും ചെയ്തികള്‍ എല്ലാം പെണ്‍കുട്ടി അന്വേഷണസംഘത്തിനു മുന്നില്‍ വിശദീകരിച്ചു. മോന്‍സന്‍ താമസിച്ച വീടുകളില്‍ നിന്ന് തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















