തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയ്ക്ക് ശമനം ആയെങ്കിലും തൃശൂർ ജില്ലയിലെ പീച്ചി ഡാമിൽ റെഡ് അലർട്ട് തുടരുന്നു(Red alert continues in Peechi Dam ). പാലക്കാട് ജില്ലയിലെ നാല് ഡാമുകളിൽ മാത്രം ഓറഞ്ച് അലർട്ട് തുടരുന്നു പാലക്കാട് ജില്ലയിലെ ചുള്ളിയാർ, മലമ്പുഴ, മീങ്കര, മംഗലം ഡാമുകളിലാണ് ഓറഞ്ച് അലർട്ട് തുടരുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കൊല്ലം ജില്ലയിലെ കല്ലട, പത്തനംതിട്ട ജില്ലയിലെ മണിയാർ, ഇടുക്കി ജില്ലയിലെ മലങ്കര, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട്, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, മൂലത്തറ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വയനാട് ജില്ലയിലെ കാരാപ്പുഴ, കണ്ണൂർ ജില്ലയിലെ പഴശി ഡാമുകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്.
തൃശൂർ ജില്ലയിലെ വാഴാനി, പാലക്കാട് ജില്ലയിലെ പോത്തുണ്ടി, വാളയാർ ഡാമുകളിൽ ബ്ലൂ അലർട്ട് നിലവിലുണ്ട്.

















