മുംബൈ: ആര്യന്‍ ഖാന് (aryan khan) നിരോധിത ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ (ananya pandey). നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) (NCB) നടത്തിയ ചോദ്യം ചെയ്യലില്‍ നടി ഇക്കാര്യങ്ങള്‍ നിഷേധിച്ചതായി എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ അനന്യ പാണ്ഡെയില്‍നിന്ന് ഇന്ന് പ്രധാനമായും ചോദിച്ചറിയാന്‍ ശ്രമിച്ചതെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്യൻ ഖാന് 2018-19 കാലഘട്ടത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പർ നൽകി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ നിന്ന് വെളിപ്പെട്ടതായി എൻസിബി വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്.
അനന്യ പാണ്ഡെയിൽ നിന്ന് കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ ചോദിച്ചറിയാൻ ശ്രമിച്ചത്. എന്നാൽ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകൾ അനന്യ നിഷേധിച്ചതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍.സി.ബി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട ചോദ്യംചെയ്യല്‍.
അതേസമയം നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം നടിയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
















