തൃശൂർ: സംസ്ഥാനത്തെ മഴക്കെടുതി മൂലമുള്ള നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജൻ. തൃശൂർ പൂത്തൂർ വില്ലേജിലെ പുത്തൂർ ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു മന്ത്രി.
നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരങ്ങൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രേഖകൾ ഇല്ലാത്തവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായുള്ള നടപടികൾ പരിശോധിച്ച് വരികയാണ്.മഴക്കെടുതി മൂലമുള്ള നഷ്ടങ്ങൾ കണക്കാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

















