മകനെ ചേർത്തുപിടിച്ച് പാട്ടു പാടി നടി മിയ ജോർജ്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കൺമണി ലൂക്കയ്ക്കൊപ്പം കട്ടിലിൽ കിടന്നുകൊണ്ടാണ് മിയയുടെ പാട്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് മിയ പാടുമ്പോൾ കുസൃതി കാണിച്ച് ചിരിക്കുകയാണ് ലൂക്ക.
മിയയുടെയും കുഞ്ഞിന്റെയും വിഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ആരാധകരിൽ പലരും രസകരമായ കമന്റുകളുമായി രംഗത്തെത്തി. അമ്മയും മകനും ഒരുപോലെ ക്യൂട്ട് ആണെന്നും മിയ മികച്ച ഗായികയാണെന്നും പ്രേക്ഷകർ കുറിച്ചു. നിരവധി പേർ വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.
ഈ വർഷം ജൂലൈയിലാണ് മിയയും ഭർത്താവ് അശ്വിനും ആദ്യകൺമണിയെ വരവേറ്റത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ മുഴുവൻ പേര്. മകനൊപ്പമുള്ള ചിത്രങ്ങൾ മിയ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fmiyaonline%2Fvideos%2F464389878233304%2F&show_text=false&width=267&t=0