ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ തുടങ്ങിവച്ച ഒരു പരിപാടി ഗൂഗിളും അതുപോലെ തുടരുകയായിരുന്നു. തങ്ങളുടെ ആപ് സ്റ്റോറില്‍ അപ്ലോഡ് ചെയ്യുന്ന ആപ്പുകളില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനമാണ് ഇരു കമ്പനികളും ഈടാക്കിയിരുന്നത്. ഇത് ലോകമെമ്പാടുമുള്ള നിയമ നിര്‍മാതാക്കളും കോടതികളും പരിശോധിച്ചു വരികയായിരുന്നു. ഇതുവരെ ആപ്പിളിനെ കണ്ണടച്ചു പിന്തുടര്ന്നു വന്ന ഗൂഗിള്‍ അടുത്ത വര്‍ഷം ജാനുവരി 1 മുതല്‍ 30 ശതമാനത്തിനു പകരം 15 ശതമാനം കമ്മീഷന് മാത്രമേ വാങ്ങൂവെന്ന് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് ആപ്പിളും ഗൂഗിളും നേരിട്ടുവന്നത്. ആപ്പ് സ്റ്റോറിലെത്തുന്ന ആപ്പുകള്‍ ഒരു വര്‍ഷത്തിനു ശേഷം 15 ശതമാനം കമ്മീഷന് നല്കിയാല് മതിയെന്നൊരു തീരുമാനം ആപ്പിളും എടുത്തുവെങ്കിലും ആദ്യ വര്‍ഷം 30 ശതമാനം തന്നെ വേണമെന്ന കടുംപിടുത്തതില്‍ തന്നെയാണ് ആപ്പിള്‍ ഇപ്പോഴും.