തുടക്കത്തിലെങ്കിലും ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫീച്ചറായിരിക്കും ക്വിക് ഫ്രെയ്സസ്. നിങ്ങളുടെ പിക്സല്‍ ഫോണുകളെ, ‘ഹായ് ഗൂഗിള്‍’ എന്ന ഉണർത്തു വാക്കുകള്‍ ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതാണിത്. നിലവില്‍ ഏതാനും വാക്കുകളാണ് ഉപയോഗിക്കാനാവുക. ഉദാഹരണത്തിന് ഫോണിലേക്ക് ഒരു കോള്‍ വരികയാണെങ്കില്‍, ‘അസപ്റ്റ്’ അല്ലെങ്കില്‍ ‘ഡിക്ലൈന്‍’ എന്നു പറഞ്ഞ് അത് എടുക്കുകയോ കട്ടുചെയ്യുകയോ ചെയ്യാം. കൂടാതെ സ്നൂസ് എന്നു പറഞ്ഞ് ഫോണ്‍ സ്നൂസു ചെയ്യുകയും ആകാം. ആന്‍ഡ്രോയിഡ് 12 ല്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ആപ് വേര്‍ഷന്‍ 12.39.17.29 ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ കമാന്‍ഡുകള്‍ എത്തുമെന്നാണ് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.