ന്യൂഡൽഹി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ അയച്ച നോട്ടീസ് തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇന്ന് ഹാജകരാകാൻ നോട്ടീസ് അയച്ചത്.ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.
കേസ് എന്താണെന്നു പോലും ആർക്കുമറിയില്ലെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ബിജെപി ഇ.ഡിയെയും സിബിഐയെയും ഉപയോഗിക്കുകയാണെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടിസ് അയച്ചത്.
Read more …..
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല:സുരേഷ്ഗോപി
സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നൽകിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലും എത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം.എല്ലാ മേഖലകളിലെയും അഴിമതികളിൽ കേജ്രിവാൾ ഉൾപ്പെട്ടിട്ടുണ്ടെന്നു ബിജെപി നേതാവ് മനോജ് തിവാരി പ്രതികരിച്ചു.