ദുബായ് : ഗായിക കെ.എസ്. ചിത്രയ്ക്ക് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരിയിൽനിന്ന് ചിത്ര 10 വർഷത്തേക്കുള്ള ഗോൾഡൻ വിസ സ്വീകരിച്ചു.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും യു.എ.ഇ. ഗോൾഡൻ വിസ ഡയറക്ടർ ജനറലിൽനിന്ന് സ്വീകരിക്കുന്നതായി ചിത്ര ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു.