കോഴിക്കോട്: കെ പി സി സി(KPCC) ഭാരവാഹി പട്ടികയില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍(K Muraleedharan) എം പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നു. പട്ടികയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇല്ല. അച്ചടക്കം തനിക്കു കൂടി ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുന:സംഘടനയിൽ പാർട്ടിക്കകത്ത് ഒരു അതൃപ്തിയും കലാപവും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(K Sudhakaran). അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു.