കേരളം : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം എൻ ശശിധരനെതിരെ ഫെഫ്ക്ക. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം മതമൗലികവാദികളുടെ ഫണ്ടിംഗ് ഉപയോഗിച്ചാണ് നിർമിച്ചതെന്ന എൻ ശശിധരന്റെ ആരോപണത്തിനെതിരെ ഫെഫ്ക്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും കത്തയച്ചു.
എൻ.ശശിധരൻ നടത്തിയ പ്രസ്താവനകൾ അപലപനിയമാണെന്നും ആരോപണത്തിന്റെ അടിസ്ഥാനം അദ്ദേഹം വിശദീകരണമെന്നും ഫെഫ്ക്ക ആവശ്യപ്പെടുന്നു. അവാർഡ് ജേതാക്കളെ അടച്ച് ആക്ഷേപിക്കുന്ന വസ്തുതാരഹിതമായ തന്റെ പ്രസ്താവനകൾ പിൻവലിച്ച് എൻ ശശിധരൻ മാപ്പു പറയണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ കത്തിൽ പറയുന്നു.
അവാർഡ് നിർണയ സമിതി അംഗങ്ങൾ അവാർഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളിൽ അവാർഡ് സംബന്ധിച്ച വിവാദ പ്രസ്താവങ്ങളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കണമെന്നും ഫെഫ്ക്ക ആവശ്യപ്പെട്ടു.