കാബൂൾ: കാബൂളിൽ വനിതകളുടെ പ്രതിഷേധറാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ച് താലിബാൻ ഭീകരർ. ഇരുപതോളം വനിതകൾ അടങ്ങിയ സംഘം നടത്തിയ പ്രതിഷേധത്തിനിടെയാണ് താലിബാൻ ഭീകരരുടെ ക്രൂരമർദനം.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ 20 വനിതകളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു സമീപത്തേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധകരെ തടയാൻ താലിബാൻ ശ്രമിച്ചില്ല. എന്നാൽ ഇതിന്റെ ചിത്രം പകർത്താൻ ശ്രമിച്ച വിദേശ മാധ്യമപ്രവർത്തകനെ തോക്കുചൂണ്ടി താലിബാൻ സേനാംഗം തടയുകയായിരുന്നു.
ഏതാനും മാധ്യമപ്രവർത്തകർ കൂടി സംഭവം പകർത്താൻ ശ്രമിച്ചതോടെ താലിബാൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദേശമാധ്യമപ്രവർത്തകരെ തോക്കിന്റെ പാത്തി കൊണ്ടു അടിക്കുകയും ചവിട്ടുകയുമായിരുന്നു. അഞ്ചോളം മാധ്യമപ്രവർത്തരെ ഭീകരർ മർദിച്ചെന്നാണ് റിപ്പോർട്ട്.