മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം. കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പോലീസ് ഇവയൊക്കെ പിടികൂടിയത്. ഇന്നലെ രണ്ട് മണിക്കൂറോളം നേരം അനന്യയെ ചോദ്യം ചെയ്തിരുന്നു.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു എന്നാണ് സൂചന.
2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ.