കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധനയിൽ നിരവധി ഗർഭനിരോധന ഗുളികകൾ കണ്ടെത്തി. മോൻസണെതിരായ പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റെയ്ഡ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം മോൻസണിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ പല തവണ വാഗ്ദാനങ്ങൾ നൽകി മോൻസൺ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. കൂടാതെ, പല സ്ത്രീകളും മോൻസണിന്‍റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.