തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്. ടിബി ജംഗ്ഷനിലാണ് സംഭവം. ഇതില്‍ അഞ്ച് പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.
ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ജില്ലയുടെ പല ഭാഗങ്ങളിലും രാത്രികാലങ്ങളില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്.