തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കാസർഗോഡ്, കണ്ണൂർ, ആലപ്പുഴ ഒഴികയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങൾ അതീവ ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.