തിരുവനന്തപുരം: എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാക്കളെ മര്‍ദിച്ചതില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമില്ലെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. തന്റെ ഓഫീസിനെ അനാവശ്യമായി വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കും മുമ്പ് വാസ്തവം ആരായാന്‍ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
എംജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചുകൊണ്ടാണ് ചില മാധ്യമവാര്‍ത്തകള്‍. വാര്‍ത്തയില്‍ പ്രചരിപ്പിച്ച പേരിലുള്ള സ്റ്റാഫ് അംഗം തന്റെ ഓഫീസില്‍ ഇല്ല. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തുന്നതാണ് മാധ്യമധര്‍മ്മം. അത് ചെയ്യാതിരിക്കുന്നത് ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്ഐ നേതാവ് കെ എം അരുണും തങ്ങളെ മര്‍ദിക്കാനുണ്ടായിരുന്നു എന്ന് എഐഎസ്എഫ് നേതാക്കള്‍ ആരോപിച്ചു എന്നായിരുന്നു വാര്‍ത്ത.